വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

ബജറ്റില്‍ വരുമാന വര്‍ദ്ധനക്ക് എന്തൊക്കെ പ്രഖ്യാപിക്കും എന്ന കാര്യത്തിലാണ് ആകാംക്ഷ.

 

നികുതിയേതര വരുമാനം കൂട്ടാനും കേന്ദ്ര വിഹിതം പരമാവധി നേടിയെടുക്കുന്നതിനും ഉള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന ധവള പത്രത്തിന് പിന്നാലെ വരുന്ന ബജറ്റില്‍ വരുമാന വര്‍ദ്ധനക്ക് എന്തൊക്കെ പ്രഖ്യാപിക്കും എന്ന കാര്യത്തിലാണ് ആകാംക്ഷ.

നികുതിയേതര വരുമാനം കൂട്ടാനും കേന്ദ്ര വിഹിതം പരമാവധി നേടിയെടുക്കുന്നതിനും ഉള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ബജറ്റില്‍ ഏറ്റവും ഉറ്റുനോക്കുന്നത് കിഫ്ബിയില്‍ വരാന്‍ സാധ്യതയുള്ള മാറ്റങ്ങളാണ്. വന്‍കിട പദ്ധതികള്‍ക്കുള്ള സാധ്യതകള്‍ കുറവാണ്. ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം ഏല്‍പ്പിക്കാത്ത പ്രഖ്യാപനങ്ങള്‍ക്കാണ് സാധ്യത. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.