'വനാതിർത്തികളിൽ ഭീതി നിറഞ്ഞ സാഹചര്യം ,ഒരു നടപടിയും സ്വീകരിക്കാതെ  സര്‍ക്കാര്‍':​ വനം മന്ത്രി രാജിവെക്കണമെന്ന് വി ഡി സതീശൻ

നാട്ടിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു വരുന്നത് തടയാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്ന്  വി ഡി സതീശൻ.വനം മന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണെന്നും എ കെ ശശീന്ദ്രന്റെ വസതിയിലേക്ക് യുഡിഎഫ് എംഎൽഎമാർ നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

വനാതിർത്തികളിൽ ഭീതി നിറഞ്ഞ സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ്പറഞ്ഞു .  ഇരകളാകുന്നത് സാധാരണക്കാരാണ്. 9 മാസത്തിനിടെ 85 പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇത് തടയാൻ ഒരു പദ്ധതിയും സർക്കാരിൻ്റെ കയ്യിലില്ല. വനം മന്ത്രി പൂർണ്ണമായ നിഷ്ക്രിയത്വം കാണിച്ചു. ബഡ്ജറ്റിൽ ആകെ നീക്കിവെച്ചത് 48 കോടി രൂപ. 7000 പേർ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നു. കർഷകർ ആത്മഹത്യ ചെയ്തിട്ടും സർക്കാർ നഷ്ടപരിഹാരം കൊടുക്കുന്നില്ല. വനംമന്ത്രി കാണിച്ച നിസ്സംഗത ദോഷഫലം ഉണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു.