ഡോക്യുമെന്ററി, ഹ്രസ്വചിത്ര പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് വി.ഡി. സതീശൻ 

തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. 18ാമ​ത് അ​ന്താ​രാ​ഷ്ട്ര ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്ര മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.
 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. 18ാമ​ത് അ​ന്താ​രാ​ഷ്ട്ര ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്ര മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

കൊ​ച്ചി​യി​ൽ പ്ര​ഖ്യാ​പി​ച്ച ഫി​ലിം​സി​റ്റി​ക്കാ​യു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​ർ​ക്കാ​ർ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ദ​ർ​ശ​ന​നാ​നു​മ​തി ല​ഭി​ക്കാ​ത്ത ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​രെ സ്റ്റേ​ജി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​ഭി​ന​ന്ദി​ച്ചു.ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക നീ​ന സ​ബ്നാ​നി​ക്ക് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്റ് അ​വാ​ർ​ഡ് മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ച്ചു. ര​ണ്ട് ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. മേ​ള​യി​ലെ മി​ക​ച്ച ചി​ത്ര​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു.

മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി സി.​പി. ജോ​ൺ,ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ര​വീ​ന്ദ്ര​ൻ, ഫി​ക്ഷ​ൻ ജൂ​റി ചെ​യ​ർ​പേ​ഴ്സ​ൻ സ​ഞ്ജു സു​രേ​ന്ദ്ര​ൻ, നോ​ൺ ഫി​ക്ഷ​ൻ ജൂ​റി ചെ​യ​ർ​പേ​ഴ്സ​ൻ രു​ചി​ർ ജോ​ഷി, കെ.​എ​സ്.​എ​ഫ്.​ഡി.​സി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​പെ​ഴ്സ​ൻ പ്രി​യ​ങ്ക നാ​യ​ർ, സാം​സ്കാ​രി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.