'വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം;' കോട്ടയത്ത് പെട്രോൾ ഒഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം. കോട്ടയം കുറുപ്പന്തറ സ്വദേശി ഫ്രാൻസിസാണ് പ്രതിഷേധിച്ചത്.
May 8, 2026, 11:30 IST
കോട്ടയം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം. കോട്ടയം കുറുപ്പന്തറ സ്വദേശി ഫ്രാൻസിസാണ് പ്രതിഷേധിച്ചത്.
ദേഹത്ത് പെട്രോൾ ഒഴിച്ചശേഷം ലൈറ്ററുമായി ഓട്ടോറിക്ഷയ്ക്ക് മുകളിൽ കയറിനിന്നു. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നും, അതിനാണ് താൻ വോട്ട് ചെയ്തതെന്നും ഫ്രാൻസിസ് പറഞ്ഞു. പൊലീസ് അനുനയിപ്പിച്ച് താഴെയിറക്കിയശേഷം ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രിപദവിക്കായുള്ള കോൺഗ്രസിലെ തർക്കം തെരുവിൽ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ വിഭാഗം നേതാക്കളുടെ അണികൾ പ്രകടനങ്ങൾ നടത്തുകയും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.