മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രാ​യ വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണം ; ആ​ൻറോ അ​ഗ​സ്റ്റി​ന് നോ​ട്ടീ​സ് ന​ൽ​കി ഇ​ന്ന് ചോ​ദ്യം ചെ​യ്യും

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രാ​യ വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണ​ക്കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി ​വി മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ആ​ൻറോ അ​ഗ​സ്റ്റി​നെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യും. നോ​ട്ടീ​സ് ന​ൽ​കി​യാ​യി​രി​ക്കും വി​ളി​പ്പി​ക്കു​ക.

 

 കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രാ​യ വ്യാ​ജ വി​വാ​ഹ ആ​രോ​പ​ണ​ക്കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി ​വി മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ആ​ൻറോ അ​ഗ​സ്റ്റി​നെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യും. നോ​ട്ടീ​സ് ന​ൽ​കി​യാ​യി​രി​ക്കും വി​ളി​പ്പി​ക്കു​ക. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ജു പി ​നാ​യ​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൊ​ഴി​യെ​ടു​ക്കു​ക.

തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഈ ​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് ഇ​ത് ക​ള​മ​ശ്ശേ​രി​യി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ക​ള​മ​ശേ​രി പൊ​ലി​സ് രാ​ജു പി. ​നാ​യ​രെ വി​ളി​ച്ച് മൊ​ഴി​യെ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് പൊ​ലി​സ് മ​റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.

കേ​സി​ൽ ആ​ൻറോ അ​ഗ​സ്റ്റി​നാ​ണ് ഒ​ന്നാം പ്ര​തി. പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി മ​റ്റൊ​രു വി​വാ​ഹം കൂ​ടി ക​ഴി​ച്ച​താ​യി ത​നി​ക്ക് മു​ന്നി​ൽ വാ​ർ​ത്ത വ​ന്ന​താ​യി ആ​ൻറോ അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞ​ത്. ഇ​ത്ത​രം വ്യാ​ജ​രേ​ഖ​ക​ളു​മാ​യി ആ​ൻറോ​യെ സ​മീ​പി​ച്ച​താ​രാ​ണെ​ന്നും ഇ​ത് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​മ്മ​ർ​ദ ത​ന്ത്ര​മാ​ണോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇ​നി പു​റ​ത്തു​വ​രാ​നു​ള്ള​ത്.