എഐസിസി നിര്‍ദേശത്തിന് പുല്ലുവില : പ്രകോപനവുമായി വീണ്ടും വിഡി ക്യാമ്പ്
എഐസിസി നിര്‍ദേശത്തിന് പുല്ലുവില : പ്രകോപനവുമായി വീണ്ടും വിഡി ക്യാമ്പ്
കഴിഞ്ഞദിവസം ഡല്‍ഹിയിലെ ചര്‍ച്ചയില്‍ ഇത്തരത്തിലുള്ള ഒരു തരത്തിലുള്ള പ്രമോഷനും പാടില്ല എന്ന് എഐസിസി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
മലയാളത്തിലെ പ്രമുഖ സ്വകാര്യ ചാനലിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാണ് ഇത്തവണ പെയ്ഡ് പ്രമോഷന്‍ പ്രത്യക്ഷപ്പെട്ടത്
വിഡി സതീശനായി സോഷ്യല്‍ മീഡിയയില്‍ വീണ്ടും പെയ്ഡ് പ്രമോഷന്‍. മലയാളത്തിലെ പ്രമുഖ സ്വകാര്യ ചാനലിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാണ് ഇത്തവണ പെയ്ഡ് പ്രമോഷന്‍ പ്രത്യക്ഷപ്പെട്ടത്
കഴിഞ്ഞദിവസം ഡല്‍ഹിയിലെ ചര്‍ച്ചയില്‍ ഇത്തരത്തിലുള്ള ഒരു തരത്തിലുള്ള പ്രമോഷനും പാടില്ല എന്ന് എഐസിസി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അതിന് പുല്ലുവില കൊടുത്തു കൊണ്ടാണ് വീഡിയോ ക്യാമ്പ് ഏഷ്യാനെറ്റിലൂടെ പെയ്ഡ് പ്രമോഷന്‍ നടത്തുന്നത്
സ്വകാര്യ ചാനലിന്റെ യൂട്യൂബ്,മറ്റ് സാമൂഹ്യ പേജുകള്‍ എന്നിവയില്‍ മുഖ്യമന്ത്രി പദവിയില്‍ വിഡി , കെ സി ,ആര്‍സി ഈ മൂന്നുപേരില്‍ ആരെ തിരഞ്ഞെടുക്കും എന്ന തരത്തില്‍ മൂന്നു നേതാക്കളുടെയും പോസ്റ്റര്‍ വെച്ച് വോട്ടിംഗ് നടത്തിയാണ് പെയ്ഡ് പ്രമോഷന്‍ നടത്തുന്നത്.
നേരത്തെ ചാനലുമായി സമയം നിശ്ചയിച്ച ശേഷമാണ് ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നത്. അതിലേക്ക് കാശുകൊടുത്ത് ഏജന്‍സികളെ വെച്ച് താഴെ വി ഡി സതീശന്‍ എന്ന കമന്റ് ചെയ്യിക്കുന്നതാണ് പ്രമോഷന്‍ രീതി