വർക്കലയിൽ രണ്ടു സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു
വർക്കലയിൽ രണ്ടു സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. കുമാരി, അമ്മു എന്നിവരാണ് മരിച്ചത്. അയന്തി പാലത്തിന് സമീപമായിരുന്നു അപകടം
Mar 13, 2025, 19:34 IST
തിരുവനന്തപുരം: വർക്കലയിൽ രണ്ടു സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. കുമാരി, അമ്മു എന്നിവരാണ് മരിച്ചത്. അയന്തി പാലത്തിന് സമീപമായിരുന്നു അപകടം. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മാവേലി എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്.
കുമാരിയുടെ സഹോദരിയുടെ മകളാണ് മരിച്ച അമ്മു. അയന്തി വലിയമേലേതിൽ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകൾക്ക് പോകുമ്പോഴായിരുന്നു അപകടം.വർക്കല പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.