തിരുവനന്തപുരം വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം യുവാവ് മരിച്ച നിലയില്‍
വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. വര്‍ക്കല ഡി.വൈ.എസ്.പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.
Oct 21, 2024, 10:45 IST
തിരുവനന്തപുരം : വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. വര്‍ക്കല ഡി.വൈ.എസ്.പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തലക്കും കൈയ്ക്കും അടിയേറ്റ് കട വരാന്തയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.