വർക്കല ക്ലിഫിൽ വിനോദ സഞ്ചാരിക്ക് കുത്തേറ്റു
വർക്കല ക്ലിഫിൽ വിനോദ സഞ്ചാരിക്ക് കുത്തേറ്റു. തഞ്ചാവൂർ താമരക്കോട് സ്വദേശി സുഗതൻ (19)നാണ് കുത്തേറ്റത്. ഇന്നലെ രാത്രി 10.40ഓടെയാണ് അക്രമം നടന്നത്. പരിക്കേറ്റ സുഗതനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Jul 14, 2026, 12:00 IST
തിരുവനന്തപുരം : വർക്കല ക്ലിഫിൽ വിനോദ സഞ്ചാരിക്ക് കുത്തേറ്റു. തഞ്ചാവൂർ താമരക്കോട് സ്വദേശി സുഗതൻ (19)നാണ് കുത്തേറ്റത്. ഇന്നലെ രാത്രി 10.40ഓടെയാണ് അക്രമം നടന്നത്. പരിക്കേറ്റ സുഗതനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതി ഗുരുതരമല്ലെമന്നാണ് വിവരം. തമിഴ്നാട്ടിൽ നിന്ന് 14 അംഗ സംഘത്തോടൊപ്പം എത്തിയതാണ് യുവാവ്.
വിനോദ സഞ്ചാര സംഘം ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ അക്രമികൾ യുവാക്കളുമായി വാക്കുതർക്കത്തിലേർപ്പെടുകയും ഒന്നാം പ്രതി മുഹമ്മദലി കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. സംഭവ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളായ മുഹമ്മദലി, അനന്തൻ, ജെറിൻ എന്നിവരെ പൊലീസ് പിന്തുടർന്ന് പിടി കൂടി. ഇവരെ പൊലീസിന് കൈമാറി. അക്രമികളും പ്രതികളും തമ്മിൽ പരസ്പരം പരിചയമില്ല. പ്രതികൾ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതിലുൾപ്പെടെ അന്വേഷണം നടക്കും.