പുതുവർഷത്തിൽ രാജ്യത്തെ തപാൽ, ട്രെയിൻ സമയം തുടങ്ങിയവയിൽ പലവിധ മാറ്റങ്ങൾ
പുതുവർഷ ദിനമായ ഇന്നു മുതൽ രാജ്യത്ത് പല മാറ്റങ്ങൾ. വേഗം തീരെ കുറഞ്ഞതും ട്രാക്കിങ് സൗകര്യമില്ലാത്തതുമായ തപാൽ സേവനങ്ങളിൽ ചിലത് ഇന്നു മുതൽ നിർത്തലാക്കും. വിദേശത്തേക്കുള്ള രജിസ്റ്റേഡ് സ്‌മോൾ പാക്കറ്റ് സർവീസ്, ഔട്ടവേഡ് സ്‌മോൾ പാക്കറ്റ് സർവീസ്, സർഫസ് ലെറ്റർ മെയിൽ സർവീസ്, സർഫസ് എയർ ലിഫ്റ്റഡ് ലെറ്റർ മെയിൽ സർവീസ് തുടങ്ങിയ ഇന്നു മുതൽ ഇല്ല.

സംസ്ഥാനത്തെ എല്ലാ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡപ്പോസിറ്റ് സ്‌കീം ഇന്നു മുതൽ നടപ്പാകും. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ 20 രൂപ ഈടാക്കുമെങ്കിലും കാലിക്കുപ്പി ഏതു മദ്യക്കടയിലും തിരിച്ചേൽപിച്ചാൽ 20 രൂപ തിരികെ ലഭിക്കും. പൈലറ്റ് അടിസ്ഥാനത്തിൽ നേരത്തെ നടപ്പാക്കിയ പദ്ധതിയാണ് എല്ലാ ഔട്‌ലെറ്റുകളിലേക്കും വ്യാപിപ്പിക്കുന്നത്.
ട്രെയിൻ സമയത്തിലുമുണ്ട് മാറ്റം. ബെംഗളൂരു – എറണാകുളം ഇന്റർസിറ്റി വൈകിട്ട് 4.55നു പകരം 5.05ന് എറണാകുളത്ത് എത്തും തിരുവനന്തപുരം- സിക്കന്ദരാബാദ് ശബരി എക്‌സ്പ്രസ് 30 മിനിറ്റ് നേരത്തെ രാവിലെ 10.40ന് എറണാകുളം ടൗണിലെത്തിലെത്തും. ചെങ്കോട്ട വഴിയുള്ള കൊല്ലം – ചെന്നൈ എക്‌സ്പ്രസ് ഒന്നര മണിക്കൂർ നേരത്തെ രാവിലെ 6.05ന് ചെന്നൈ താംബരത്ത് എത്തും. ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ് 20 മിനിറ്റ് നേരത്തെ വൈകിട്ട് 4.30ന് എറണാകുളം ടൗണിലെത്തും. വൈഷ്‌ണോദേവി കട്ര-കന്യാകുമാരി ഹിമസാഗർ വീക്ക്‌ലി എക്‌സ്പ്രസ് രാത്രി 8.25-നു പകരം 7.25ന് തിരുവനന്തപുരത്ത് എത്തും.
പി എം കിസാൻ പദ്ധതിയിൽ ജനുവരി 1 മുതൽ പുതിയ അപേക്ഷകർക്ക് പ്രത്യേക ഫാർമർ ഐ ഡി നിർബന്ധമാക്കിയിട്ടുണ്ട്. നിലവിലെ ഉപഭോക്താക്കളെ മാറ്റം ബാധിക്കില്ല. ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യാത്തവർക്ക് ആദായ നികുതി സേവനങ്ങൾ തടസ്സപ്പെടും. കേന്ദ്രത്തിൽ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരും.