'വാപ്പച്ചി എല്ലാ കാര്യങ്ങളും നോക്കിക്കോളും': മൂന്നു പേര്‍ മരിച്ച അപകട ശേഷവും കൂസലില്ലാതെ പ്രതി; കര്‍ശന നടപടിക്ക് ഒരുങ്ങി പൊലീസ്
'വാപ്പച്ചി എല്ലാ കാര്യങ്ങളും നോക്കിക്കോളും': മൂന്നു പേര്‍ മരിച്ച അപകട ശേഷവും കൂസലില്ലാതെ പ്രതി; കര്‍ശന നടപടിക്ക് ഒരുങ്ങി പൊലീസ്
നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടയില്‍ മൂന്ന് ബാറുകളില്‍ കയറി പ്രതി മദ്യപിച്ചിരുന്നു.
പ്രതി സുഹൈല്‍ സജീവ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കര്‍ശന നടപടിക്ക് ഒരുങ്ങി പൊലീസും ഗതാഗത വകുപ്പും. പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില്‍ സുഹൈല്‍ സജീവ് എന്ന 19 വയസ്സുകാരന്‍ ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ തല്‍ക്ഷണം മരിച്ചു. മൂവര്‍ക്കും 21 വയസാണ്. പ്രതി സുഹൈല്‍ സജീവ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടയില്‍ മൂന്ന് ബാറുകളില്‍ കയറി പ്രതി മദ്യപിച്ചിരുന്നു. ഇതിന്റെ വീഡിയോയും മൊബൈലില്‍ ചിത്രീകരിച്ചു. സുഹൃത്തിനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് പ്രതിയെത്തിയത്. വിമാനം എത്തുന്ന സമയം 2.40 ആയതിനാല്‍ വീണ്ടും ബാറുകളില്‍ പോയി മദ്യപിച്ചു.
തൃക്കാക്കര കരകൗശല വില്‍പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരാണ് മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്. കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ഇഹാ ഡിസൈന്‌സിന്റെ ഉടമ നൂഹ സജീവിന്റെയും സജീവ് ജമാലിന്റെയും മകനാണ് സുഹൈല്‍ സജീവ്.
അപകടത്തിനുശേഷം ഓടിക്കൂടിയ നാട്ടുകാരോട് സുഹൈല്‍ പറഞ്ഞത് 'വാപ്പച്ചി എല്ലാ കാര്യങ്ങളും നോക്കിക്കോളും' എന്നാണ്. കേസില്‍ കര്‍ശന നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ പറഞ്ഞു. മരിച്ച ഗോപികയുടെ പോസ്റ്റ്മോര്‍ട്ടം അങ്കമാലി എല്‍ എഫ് ആശുപത്രിയിലും ഇയാസ് ദേവിക എന്നിവരുടെ പോസ്റ്റ്മോര്‍ട്ടം ആലുവ ജില്ലാ ആശുപത്രിയിലും നടക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.