കേരളത്തിലൂടെ ഓടുന്ന വന്ദേഭാരതിന് റെക്കോർഡ് തിരക്ക് ; യാത്രക്കാരുടെ എണ്ണത്തിൽ ദേശീയ ശ്രദ്ധ നേടി തിരുവനന്തപുരം–മംഗളൂരു സർവീസ്

 കേരളത്തിലൂടെ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിൻ യാത്രക്കാരുടെ തിരക്കിൽ രാജ്യത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുകയാണ്. 2025–26 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ വന്ദേഭാരത് സർവീസാണ് ഏറ്റവും ഉയർന്ന യാത്രക്കാരുടെ

 

 കേരളത്തിലൂടെ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിൻ യാത്രക്കാരുടെ തിരക്കിൽ രാജ്യത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുകയാണ്. 2025–26 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ വന്ദേഭാരത് സർവീസാണ് ഏറ്റവും ഉയർന്ന യാത്രക്കാരുടെ ഉപയോഗനിരക്ക് രേഖപ്പെടുത്തിയത്. 189.35 ശതമാനമാണ് ഈ സർവീസിന്റെ ഒക്ക്യുപൻസി.

റെയിൽവേ ബോർഡ് ഉദ്യോഗസ്ഥൻ നൽകിയ വിവരങ്ങൾ പ്രകാരം രാജ്യത്തെ വന്ദേഭാരത് ചെയർകാർ സർവീസുകളുടെ മൊത്തം ശരാശരി ഒക്ക്യുപൻസി 99.10 ശതമാനമാണ്. 2026 ജനുവരിയിൽ ആരംഭിച്ച ഹൗറ–കാമാഖ്യ വന്ദേഭാരത് സ്ലീപ്പർ സർവീസ് 114.54 ശതമാനം ഉപയോഗനിരക്കും രേഖപ്പെടുത്തി. ചില സർവീസുകളിൽ ലഭ്യമായ സീറ്റുകളേക്കാൾ കൂടുതൽ യാത്രക്കാർ യാത്ര ചെയ്യുന്ന സാഹചര്യം കണക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്.

തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസിന് 174.77 ശതമാനവും തിരിച്ചുള്ള സർവീസിന് 189.35 ശതമാനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിനിന്റെ ഉയർന്ന ഉപയോഗനിരക്ക് റെയിൽവേയുടെ ശ്രദ്ധ നേടുന്നതാണ്.