വന്ദേഭാരത് തൃശൂരിൽ യാത്ര അവസാനിപ്പിക്കും, പരശുറാം എക്സ്പ്രസ് വൈകിയോടും ; ചൊവ്വാഴ്ച ട്രെയിനുകൾക്ക്  നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ

യാത്രക്കാരുടെ ശ്രദ്ധക്ക്, കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ പാലക്കാട് ഡിവിഷനിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് ഒക്ടോബർ 27 ചൊവ്വാഴ്ച നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ.

 

 കൊച്ചി : യാത്രക്കാരുടെ ശ്രദ്ധക്ക്, കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ പാലക്കാട് ഡിവിഷനിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് ഒക്ടോബർ 27 ചൊവ്വാഴ്ച നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ഇതോടെ കെഎസ്ആർ ബംഗളൂരു-എറണാകുളം ജങ്ഷൻ (26651) വന്ദേഭാരത് എക്‌സ്പ്രസ് ചൊവ്വാഴ്ച തൃശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ധാക്കി തൃശൂരിൽ യാത്ര അവസാനിപ്പിക്കും.

എറണാകുളം ജങ്ഷൻ-കെഎസ്ആർ ബംഗളൂരു (26652) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശൂരിൽനിന്നാകും പുറപ്പെടുക. വൈകിട്ട് 3.20ന് ട്രെയിൻ തൃശൂരിൽനിന്ന് പുറപ്പെടും. കൂടാതെ, എറണാകുളം ജങ്ഷൻ-ഹസ്രത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12617) ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 2.55നാകും എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുക. ഉച്ചക്ക് 1.25 നാണ് ട്രെയിൻ സാധാരാണ ദിവസങ്ങളിൽ എറണാകുളത്ത് നിന്നും യാത്ര പുറപ്പെടുന്നത്.

മംഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്‌സ്പ്രസ് (16649) ഒരുമണിക്കൂറും 15 മിനിറ്റും വൈകിയോടും. തിരുവനന്തപുരം സെൻട്രൽ-ലോകമാന്യതിലക് നേത്രാവതി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (16346) ഒരുമണിക്കൂറും 20 മിനിറ്റും, തിരുനെൽവേലി-ജാംനഗർ എക്‌സ്പ്രസ് (19577) 40 മിനിറ്റും വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.