വാല്‍പ്പാറ അപകടം ; ഉമ്മയുടെ മരണവിവരം അറിയാതെ 11 കാരി

തകര്‍ന്ന വാഹനത്തിനുള്ളില്‍ നിന്ന് മസ്നീനെ പിന്നാലെ വന്ന ടാക്‌സി ഡ്രൈവറാണ് പുറത്തെടുത്തത്.

 

ഉമ്മ ഷക്കീനയുടെ മരണ വിവരം ഇനിയും മസ്‌നീനെ അറിയിച്ചില്ല. 

വാല്‍പ്പാറ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് പതിനൊന്നു വയസുകാരി മസ്നീന്‍. പരിക്കുകളോടെ രക്ഷപ്പെട്ട മസ്നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉമ്മ ഷക്കീനയുടെ മരണ വിവരം ഇനിയും മസ്‌നീനെ അറിയിച്ചില്ല. 

തകര്‍ന്ന വാഹനത്തിനുള്ളില്‍ നിന്ന് മസ്നീനെ പിന്നാലെ വന്ന ടാക്‌സി ഡ്രൈവറാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ മസ്‌നീനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മന്ത്രി കെ.കൃഷ്ണന്‍കുട്ടി മസ്നീനെ ഇന്നലെ പൊള്ളാച്ചി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. മലപ്പുറം ഡിഎംഒ യുടെ നിര്‍ദേശ പ്രകാരമാണ് മസ്നീനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.