വാല്‍പാറ വാഹനാപകടം: കാരണം ട്രാവലറിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം

കല്‍ഭിത്തി തകര്‍ത്ത് 800 അടി താഴ്ചയിലേക്ക് വാന്‍ വീഴുകയായിരുന്നു

 

ചുരത്തിലെ പതിമൂന്നാം വളവില്‍ വെച്ചായിരുന്നു വാഹനം താഴ്ചയിലേക്ക് വീണത്.

ഒന്‍പത് പേരുടെ ജീവനെടുത്ത വാല്‍പാറ ദുരന്തത്തിന്റെ കാരണം വിനോദസഞ്ചാര സംഘം സഞ്ചരിച്ച വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് തമിഴ്നാട് പൊലീസിന്റെ പ്രാഥമിക നിഗമനം. ചുരത്തിലെ ഇരുപത്തിയേഴ് വളവുകള്‍ ഇറങ്ങിയ ശേഷം ബ്രേക്ക് സംവിധാനം ചൂടായി തകരാറിലാകാമെന്നും കരുതുന്നു.

ചുരത്തിലെ പതിമൂന്നാം വളവില്‍ വെച്ചായിരുന്നു വാഹനം താഴ്ചയിലേക്ക് വീണത്.
പൂര്‍ണ്ണമായി കെട്ടിയൊരുക്കിയ സംരക്ഷണഭിത്തി ഇവിടെയുണ്ടായിരുന്നില്ല. ചെറിയൊരു കല്‍ഭിത്തി മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഫസ്റ്റ് ഗിയറിലും സെക്കന്റ് ഗിയറിലും മാറ്റിയിട്ട് വാഹനം ഇറങ്ങിയ സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് നേരെ കോണ്‍ഗ്രീറ്റ് തൂണില്‍ ഇടിക്കുകയും കൊക്കയിലേക്ക് പതിച്ചതുമാകാമെന്നാണ് നിഗമനം. കല്‍ഭിത്തി തകര്‍ത്ത് 800 അടി താഴ്ചയിലേക്ക് വാന്‍ വീഴുകയായിരുന്നു. പാറയിടുക്കില്‍ അഞ്ച് തവണ വാഹനം മറിഞ്ഞെന്നും ചിന്നഭിന്നമായ വാഹന അനശിഷ്ടങ്ങളാണ് റോഡില്‍ പതിച്ചതെന്നുമാണ് വിവരം.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ.എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്