വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ചൈനീസ് പടക്കം പൊട്ടിച്ചു; മൂന്നുപേര്‍ പിടിയില്‍
കോട്ടയം സ്വദേശികളായ അജി , ഷിജാബ്, തൃശ്ശൂര്‍ എൽത്തുരുത്ത് സ്വദേശി നവീൻ എന്നിവരാണ് അറസ്റ്റിലായത്. യുവാക്കളുടെ കാറിൽ നിന്ന് പടക്കങ്ങളും കണ്ടെത്തിയിട്ടുണ്ട്.
May 14, 2022, 06:19 IST
കോട്ടയം സ്വദേശികളായ അജി , ഷിജാബ്, തൃശ്ശൂര്‍ എൽത്തുരുത്ത് സ്വദേശി നവീൻ എന്നിവരാണ് അറസ്റ്റിലായത്. യുവാക്കളുടെ കാറിൽ നിന്ന് പടക്കങ്ങളും കണ്ടെത്തിയിട്ടുണ്ട്.
തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മദ്യലഹരിയിൽ ചൈനീസ് പടക്കം പൊട്ടിച്ച മൂന്നുപേരെ പൊലീസ് പിടികൂടി. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം കഴിഞ്ഞദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം.
കോട്ടയം സ്വദേശികളായ അജി , ഷിജാബ്, തൃശ്ശൂര്‍ എൽത്തുരുത്ത് സ്വദേശി നവീൻ എന്നിവരാണ് അറസ്റ്റിലായത്. യുവാക്കളുടെ കാറിൽ നിന്ന് പടക്കങ്ങളും കണ്ടെത്തിയിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. കാലാവസ്ഥ അനുകൂലമായാൽ മാറ്റി വച്ച വെടിക്കെട്ട് ഇന്ന് വൈകീട്ട് നടത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചതിന് പിന്നാലെയാണ് ഈ സംഭവം.