വടകരയിൽ ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

 

കോഴിക്കോട് : വടകര മുക്കാളി റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമൽ രാജ് (21) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

ഹോട്ടൽ മാനേജ്മെന്റ് കോഴ്‌സ് വിദ്യാർഥിയാണ് മരിച്ച അമൽ രാജ്. പിതാവ്: ബാബുരാജ്. മാതാവ്: ബീന. സഹോദരൻ: ഡോ. ഹരികൃഷ്‌ണൻ.