മലപ്പുറം പിആർഡിയിൽ ഇൻഫർമേഷൻ അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവ്
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പ്രിസം പദ്ധതിയിലെ ഇൻഫർമേഷൻ അസിസ്റ്റൻ്റുമാരുടെ താത്ക്കാലിക ഒഴിവുകൾ നികത്തുന്നതിനായി 2025 ആഗസ്ത് 27ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
Aug 25, 2025, 21:50 IST
മലപ്പുറം : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പ്രിസം പദ്ധതിയിലെ ഇൻഫർമേഷൻ അസിസ്റ്റൻ്റുമാരുടെ താത്ക്കാലിക ഒഴിവുകൾ നികത്തുന്നതിനായി 2025 ആഗസ്ത് 27ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ജില്ലയിലെ പാനലിൽ മൂന്ന് ഒഴിവുകളാണുള്ളത്. ജേർണലിസം ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം ഡിപ്ലോമയും ഉള്ളവർക്കു പങ്കെടുക്കാം. 16,940 രൂപയാണ് പ്രതിമാസ വേതനം.
ആഗസ്ത് 27ന് രാവിലെ 11ന് മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കൂടികാഴ്ച നടത്തും. നിശ്ചിതസമയത്തിന് അര മണിക്കൂർ മുൻപ് ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെ കാര്യാലയത്തിൽ അപേക്ഷയും യോഗ്യതാരേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി എത്തിച്ചേരണം. ഐഡന്റിറ്റി തെളിയിക്കാനായി ഏതെങ്കിലും ഫോട്ടോ പതിച്ച രേഖ ഹാജരാക്കണം. ഫോൺ- 9496003205, 0483 2734387.