എൽ ഐ സി യിൽ ആയിരത്തോളം ഒഴിവുകൾ

 

എൽ ഐ സിയിൽ നൂറുകണക്കിന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (എ എ ഒ), അസിസ്റ്റന്റ് എഞ്ചിനീയർ (എ ഇ) തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യരായ ഉദ്യോഗാർഥികൾ എൽ ഐ സി വെബ്സൈറ്റായ icindia.in സന്ദർശിച്ച് അപേക്ഷിക്കാം. 841 ഒഴിവുകളാണുള്ളത്.

ഒഴിവുകളുടെ വിശദാംശങ്ങൾ

    അസിസ്റ്റന്റ് എഞ്ചിനീയർമാർ: 81 ഒഴിവുകൾ
    അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (എ എ ഒ) സ്‌പെഷ്യലിസ്റ്റ്: 410 ഒഴിവുകൾ
    അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (എ എ ഒ- ജനറലിസ്റ്റ്): 350 ഒഴിവുകൾ.

അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ എട്ട് ആണ്. അപേക്ഷാ ഫീസ് 700 രൂപയാണ് (ഇടപാട് ചാർജ്, ജി എസ് ടി ഒഴികെ). എസ് സി/എസ് ടി/പി ഡബ്ല്യു ബി ഡി ഉദ്യോഗാർഥികൾക്ക് 85 രൂപയാണ് (ഇടപാട് ചാർജ്, ജി എസ് ടി ഒഴികെ). മൂന്ന് തലങ്ങളിലാണ് റിക്രൂട്ട്മെൻ്റ്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം, തുടർന്ന് റിക്രൂട്ട്‌മെന്റിന് മുമ്പുള്ള മെഡിക്കൽ പരീക്ഷ എന്നിവയുണ്ടാകും.