കെഎഫ്സിയിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവ്
കേരളത്തിലെ ആദ്യ പൊതു മേഖല സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മാനേജർ, ഡെപ്യൂട്ടി മാനേജർ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ
Updated: Mar 19, 2026, 10:37 IST
ഏഴ് തസ്തികകളിലായി 24 ഒഴിവുകളാണ് ഉള്ളത്. ഇതിൽ അഞ്ച് ഒഴിവുകൾ സ്ഥിരം നിയമനത്തിലും ബാക്കിയുള്ള 19 ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിലും ആയിരിക്കും
കേരളത്തിലെ ആദ്യ പൊതു മേഖല സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മാനേജർ, ഡെപ്യൂട്ടി മാനേജർ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ, ക്രെഡിറ്റ് ഓഫീസർ, ഓഫീസ് എക്‌സിക്യൂട്ടീവ്, അക്കൗണ്ട്സ് എക്‌സിക്യൂട്ടീവ്, ടെക്നിക്കൽ അഡ്വൈസർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഏഴ് തസ്തികകളിലായി 24 ഒഴിവുകളാണ് ഉള്ളത്. ഇതിൽ അഞ്ച് ഒഴിവുകൾ സ്ഥിരം നിയമനത്തിലും ബാക്കിയുള്ള 19 ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിലും ആയിരിക്കും.ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിർദ്ദിഷ്ട അപേക്ഷ ഫോം പൂരിപ്പിച്ച് ഏപ്രിൽ 18 വൈകീട്ട് അഞ്ച് വരെ അപേക്ഷ നൽകാം.