ഇന്ത്യയിൽ ഏറ്റവും കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി, എങ്ങനെ ഭരിക്കാൻ ആരും പഠിപ്പിക്കേണ്ട ; വി. ശിവൻകുട്ടിക്കെതിരെ വി.വി. രാജേഷ്
നഗരസഭയുടെ പ്രവർത്തനങ്ങളെ വിമർശിക്കുന്ന മന്ത്രി വി. ശിവൻകുട്ടിയും എം.എൽ.എ വി.കെ. പ്രശാന്തും വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് മേയർ വി.വി. രാജേഷ്. പതിറ്റാണ്ടുകളോളം നഗരം ഭരിച്ചവർ വെറും മൂന്ന് മാസം മാത്രമായ പുതിയ ഭരണസമിതിയെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. എങ്ങനെ ഭരിക്കണമെന്ന് തങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും അതിന് കൃത്യമായ സംവിധാനങ്ങൾ പാർട്ടിക്കുണ്ടെന്നും മേയർ ഓർമ്മിപ്പിച്ചു.

നഗരത്തിൽ കുടിവെള്ളം എത്തിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘വാർ റൂം’ സജ്ജമാക്കിയിട്ടുണ്ട്. കോർപ്പറേഷന്റെ ടാങ്കർ ലോറികൾ നിരന്തരമായി സർവീസ് നടത്തുന്നു. കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ കോർപ്പറേഷന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പല റോഡുകളിലും ഇപ്പോൾ വെള്ളക്കെട്ടാണ്. ബിസിനസ് മാത്രം ലക്ഷ്യമിട്ട് ബില്ലുകൾ ഒപ്പിട്ടു നൽകിയതല്ലാതെ കൃത്യമായ മേൽനോട്ടം മുൻ ഭരണസമിതി നടത്തിയില്ലെന്ന് മേയർ ആരോപിച്ചു.
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വാട്ടർ കിയോസ്കുകളും ഷീ ടോയ്ലറ്റുകളും മാസങ്ങൾക്കുള്ളിൽ തന്നെ പ്രവർത്തനരഹിതമായത് മുൻ ഭരണകാലത്താണ്.
പെരുമാറ്റച്ചട്ടം മാറുന്നതോടെ ഇവയെല്ലാം പ്രവർത്തനസജ്ജമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. നഗരത്തിൽ ഇതിനോടകം നൂറിലധികം ലോഡ് മാലിന്യം നീക്കം ചെയ്തു. ആമയിഴഞ്ചൻ തോട്ടിൽ ഉൾപ്പെടെ റെയിൽവേയുടെ ഭാഗത്തുള്ള മാലിന്യങ്ങൾ മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മാറ്റിയ മാലിന്യങ്ങൾ റോഡരികിൽ കൂട്ടിയിട്ടിട്ടില്ലെന്നും രാജേഷ് വ്യക്തമാക്കി. സംസ്ഥാന സർക്കാർ ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ അവർ കൃത്യമായി നിർവഹിക്കണമെന്നും രാഷ്ട്രീയ താൽപ്പര്യത്തോടെ നഗരസഭയെ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.