ആന്തൂർ നഗരസഭ ചെയർപേഴ്സണായി വി. സതിദേവി അധികാരമേറ്റു
ആന്തൂർ നഗരസഭയിൽ വി സതിദേവി ചെയർ പേഴ്സന്നായി ചുമതലയേറ്റു. കഴിഞ്ഞ കൗൺസിലിൽ വൈസ് ചെയർ പേഴ്സണായിരുന്നു. ആന്തൂർ നഗരസഭയിൽ വേണിയിൽ - 27-ആം വാർഡിൽ നിന്നാണ് ജയിച്ച് വന്നത്.
Dec 26, 2025, 11:56 IST
കഴിഞ്ഞ കൗൺസിലിൽ വൈസ് ചെയർ പേഴ്സണായിരുന്നു. ആന്തൂർ നഗരസഭയിൽ വേണിയിൽ - 27-ആം വാർഡിൽ നിന്നാണ് ജയിച്ച് വന്നത്.
തളിപ്പറമ്പ : ആന്തൂർ നഗരസഭയിൽ വി സതിദേവി ചെയർ പേഴ്സന്നായി ചുമതലയേറ്റു. കഴിഞ്ഞ കൗൺസിലിൽ വൈസ് ചെയർ പേഴ്സണായിരുന്നു. ആന്തൂർ നഗരസഭയിൽ വേണിയിൽ - 27-ആം വാർഡിൽ നിന്നാണ് ജയിച്ച് വന്നത്.
ആന്തൂർ നഗരസഭയിലെ മാതൃകാ ഭരണത്തിൽ പങ്കാളിത്തം വഹിച്ച അനുഭവ കരുത്തുമായാണ് ചെയർമാനായി ചുമതലയേറ്റത് . തളിപ്പറമ്പ ഏരിയാ കമ്മറ്റിയംഗമാണ്.
മോറാഴ വീവേഴ്സ് സൊസൈറ്റി റിട്ട. സെക്രട്ടറിയാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ തളിപ്പറമ്പ ഏരിയാ പ്രസിഡൻ്റാണ്.
സിംഗിൾ വുമൺ വെൽഫെയർ ക്ഷേമ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗമാണ്. മോറാഴ സെൻട്രൽ അഴീക്കോടൻ സ്മാരക മന്ദിരത്തിനു സമീപം ആണ് താമസിക്കുന്നത് പരേതനായ എൻ.കൃഷ്ണന്റെ ഭാര്യയാണ്. മക്കൾ: ജോത്സന , അശ്വതി, കിരൺ .