മഹാരാഷ്ട്രയിലെ ചുമതലയാണ് പാർട്ടി എന്നെ ഏൽപ്പിച്ചത്, പാലക്കാട്ടെ കാര്യങ്ങൾ അറിയണ​മെങ്കിൽ സുരേന്ദ്രനോട് ചോദിക്കൂ ; വി.മുരളീധരൻ

തിരുവന്തപുരം : പാലക്കാട്ടെ കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതികരിച്ച് ബി.ജെ.പി നേതാവ് വി.മുരളീധരൻ. പാർട്ടി തന്നെ ഏൽപ്പിച്ചത് മഹാരാഷ്ട്രയിലെ ചുമതലയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവന്തപുരം : പാലക്കാട്ടെ കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതികരിച്ച് ബി.ജെ.പി നേതാവ് വി.മുരളീധരൻ. പാർട്ടി തന്നെ ഏൽപ്പിച്ചത് മഹാരാഷ്ട്രയിലെ ചുമതലയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ പ്രചാരണത്തിന് പോയതിനപ്പുറം തനിക്കൊന്നും അറിയില്ല. കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോട് ചോദിക്കണമെന്ന് വി.മുരളീധരൻ പറഞ്ഞു.

ഇവിടെ എന്തൊക്കെ നടപ്പിലായെന്നും നടപ്പിലായില്ലെന്നും തനിക്കറിയില്ല. പ്രധാന നേതാവായതുകൊണ്ടാണ് തനിക്ക് മഹാരാഷ്ട്രയിൽ ചുമതല നൽകിയത്. അതേസമയം സന്ദീപ് വാര്യർ പോയത് തിരിച്ചടിയാണോ എന്ന ചോദ്യത്തിന് മുന്‍ കേന്ദ്രസഹമന്ത്രി മറുപടി നല്‍കിയില്ല.