പിണറായി വിജയന്റെ സനാതന പരാമർശം ഉദയനിധിയുടെ തുടർച്ച : വി.മുരളീധരൻ
സനാതനധര്‍മത്തെ ശിവിഗിരിയുടെ പുണ്യഭൂമിയില്‍വച്ച് പിണറായി വിജയൻ അധിക്ഷേപിച്ചെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇതിലൂടെശ്രീനാരായണീയരെത്തന്നെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
വർക്കല : സനാതനധര്‍മത്തെ ശിവിഗിരിയുടെ പുണ്യഭൂമിയില്‍വച്ച് പിണറായി വിജയൻ അധിക്ഷേപിച്ചെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇതിലൂടെശ്രീനാരായണീയരെത്തന്നെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.സനാതന ധർമം വെറുക്കപ്പെടേണ്ടതെന്ന ഉള്ളടക്കമാണ് പിണറായി സമ്മേളനവേദിയിൽ പങ്കുവച്ച പ്രസംഗത്തിനുള്ളത്. സനാതനധര്‍മം ഉന്‍മൂലനം ചെയ്യപ്പെടേണ്ടതാണ് എന്ന ഉദയനിധി സ്റ്റാലിന്‍റെ പ്രസ്താവനയുടെ തുടര്‍ച്ചയാണ് പിണറായിയുടെ പ്രസ്താവന. പരിശുദ്ധ ഖുറാനെക്കുറിച്ചോ മറ്റേതെങ്കിലും വിശ്വാസധാരയെക്കുറിച്ചോ ഇതുപോലെ പറയാൻ മുഖ്യമന്ത്രിക്ക് തന്‍റേടമുണ്ടോ എന്നും വി.മുരളീധരൻ ചോദിച്ചു.
കേരളത്തിലെ ഹിന്ദുസമൂഹം ഏറ്റവുമധികം വെല്ലുവിളി നേരിട്ടത് പിണറായിയുടെ ഭരണകാലത്താണ്. ശബരിമലയിലും, തൃശൂർ പൂരത്തിലും വിശ്വാസത്തെ വെല്ലുവിളിക്കാനാണ് പിണറായി വിജയൻ ശ്രമിച്ചത്. ഗുരുവായൂരിൽ ''വെളിച്ചമുള്ളിടത്താണോ ഭഗവാൻ'' എന്ന് ചോദിച്ച മുഖ്യമന്ത്രി, ഹൈന്ദവ സമൂഹത്തെ വിമർശിക്കേണ്ടതില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
ശ്രീനാരായണ ഗുരുവിനെ സനാതനധർമത്തിന്‍റെ ശത്രുവാക്കുന്ന കമ്യൂണിസ്റ്റ് പ്രചാരവേല കേരളത്തിലെ ജനം തള്ളുമെന്നും വി.മുരളീധരൻ പറഞ്ഞു. സനാതനധർമത്തിലെ ആന്ത്യതികമായ സത്യത്തെ തിരിച്ചറിഞ്ഞ് ജീർണതകളെ തിരുത്തിയാണ് ഹിന്ദുസമൂഹം മുന്നോട്ടുപോയിട്ടുള്ളത്. തൊണ്ടുകൂടായ്മയും തീണ്ടിക്കൂട്ടായ്മയും മാത്രമാണ് സനാതന ധർമമെന്ന പ്രചാരവേലകൾ ഇവിടെ വിലപ്പോകില്ല. കുമാരനാശന്‍റെ സൂക്തം ഉദ്ധരിച്ചാണ് ശിവഗിരിവേദിയിൽ താൻ ഗുരുവും സനാതനധർമവും തമ്മിലുള്ള ബന്ധം വിശദീകരിച്ചത്. ആശാനേക്കാൾ ഗുരുദേവനെ അറിയുന്നയാളാണോ പിണറായി എന്നും വി.മുരളീധരൻ ചോദിച്ചു.