സനാതന പാരമ്പര്യം വിശ്വാസവും ശാസ്ത്രവും ഒത്തുചേരുന്നത് : വി.മുരളീധരൻ

സനാതനധർമമെന്നാൽ വർണാശ്രമധർമം എന്ന് പ്രചരിപ്പിക്കുന്നവർ അല്പജ്ഞാനികൾ എന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.
പ്രപഞ്ച സത്യങ്ങളെ മനസിലാക്കിയ ഋഷിവര്യന്മാർ തലമുറകളായി പകർന്നു നൽകിയ അറിവുകളാണ് നമ്മുടെ ആചാരാനുഷ്ഠാനങ്ങൾക്ക് പിന്നിൽ. മകര

 

തിരുവനന്തപുരം : സനാതനധർമമെന്നാൽ വർണാശ്രമധർമം എന്ന് പ്രചരിപ്പിക്കുന്നവർ അല്പജ്ഞാനികൾ എന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.
പ്രപഞ്ച സത്യങ്ങളെ മനസിലാക്കിയ ഋഷിവര്യന്മാർ തലമുറകളായി പകർന്നു നൽകിയ അറിവുകളാണ് നമ്മുടെ ആചാരാനുഷ്ഠാനങ്ങൾക്ക് പിന്നിൽ. മകര സംക്രാന്തിക്ക് പിന്നിൽ ശാസ്ത്ര സത്യങ്ങളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ആധുനിക ശാസ്ത്രത്തിനും എത്രയോ മുമ്പേ നടന്നവരാണ് ഭാരതത്തിലെ ആചാര്യൻമാരെന്ന് മുൻ കേന്ദ്രമന്ത്രി പറഞ്ഞു.ഗഗൻ യാൻ വരെ എത്തിനിൽക്കുന്നത് ആ പാരമ്പര്യത്തിന്റെ പിന്തുടർച്ചയെന്നും വി. മുരളീധരൻ പറഞ്ഞു. ഉപനിഷത്തുക്കളിൽ അഭിമാനിച്ചുകൊണ്ടുതന്നെ ഉപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുക എന്നതാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രീതി. ആചാരലംഘനങ്ങൾക്ക് കുടപിടിക്കാൻ സനാതന ധർമത്തെത്തന്നെ തുടച്ചുനീക്കണമെന്ന് പ്രഖ്യാപിക്കുന്നവരുടെ കാലത്തും വിശ്വാസങ്ങളെയും പാരമ്പര്യത്തേയും കാത്തുസൂക്ഷിക്കാൻ കഴിയണമെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ വിശ്വമോഹന പുരസ്കാരം പത്മശ്രീ നമ്പി നാരായണന് മുൻ കേന്ദ്രമന്ത്രി സമർപ്പിച്ചു. കലാ സാംസ്‌കാരിക രംഗത്തുള്ളവരെയും സമ്മേളനത്തിൽ ആദരിച്ചു.