കേരളത്തിൽ  മൂന്നിടത്ത് താമര; കഴക്കൂട്ടത്ത്  കടകംപള്ളിയെ അട്ടിമറിച്ച് വി മുരളീധരൻ

 കേരളത്തില്‍ മൂന്നാമത്തെ താമരയും വിരിഞ്ഞു. കഴക്കൂട്ടം  മണ്ഡലത്തില്‍ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തില്‍ വി മുരളിധരൻ വിജയിച്ചു.167 വോട്ടുകൾക്കാണ് എതിർ സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രനെ വി മുരളീധരൻ തോൽപ്പിച്ചത്.

 

 തിരുവനന്തപുരം :  കേരളത്തില്‍ മൂന്നാമത്തെ താമരയും വിരിഞ്ഞു. കഴക്കൂട്ടം  മണ്ഡലത്തില്‍ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തില്‍ വി മുരളിധരൻ വിജയിച്ചു.167 വോട്ടുകൾക്കാണ് എതിർ സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രനെ വി മുരളീധരൻ തോൽപ്പിച്ചത്.

അതേസമയം  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരാജയപ്പെടുത്തി രാജീവ് ചന്ദ്രശേഖറും, ചാത്തന്നൂരിൽ സിപിഐയുടെ ആര്‍ രാജേന്ദ്രനെ പരാജയപ്പെടുത്തി ബി ബി ഗോപകുമാറും വൻ വിജയം കരസ്ഥമാക്കി. ബിജെപി വൻ മുന്നേറ്റമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഴ്ചവച്ചത്.