പയ്യന്നൂരിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വി.കുഞ്ഞികൃഷ്ണൻ നാമനിർദേശ പത്രിക നൽകി 

പയ്യന്നൂർ മണ്ഡലത്തിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി പി എം വിമതൻവി. കുഞ്ഞികൃഷ്ണൻ ഇന്ന് രാവിലെ 11.15 മണിയോടെഅസി. റിട്ടേണിംഗ് ഓഫീസർ ജി. സുരേഷ് ബാബുവിനു മുമ്പാകെ നാമനിർദേശ പത്രിക നൽകി.

 

 പയ്യന്നൂർ : പയ്യന്നൂർ മണ്ഡലത്തിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി പി എം വിമതൻവി. കുഞ്ഞികൃഷ്ണൻ ഇന്ന് രാവിലെ 11.15 മണിയോടെഅസി. റിട്ടേണിംഗ് ഓഫീസർ ജി. സുരേഷ് ബാബുവിനു മുമ്പാകെ നാമനിർദേശ പത്രിക നൽകി. സഹധർമ്മിണി ഇ.പി. കോമളവല്ലിയും യു ഡി എഫ് നേതാക്കളും കാര വാർഡിൽ നിന്നും വിമതനായി മത്സരിച്ചു വിജയിച്ച സി. വൈശാഖും സ്ഥാനാർത്ഥിക്കൊപ്പം താലൂക്ക് ഓഫീസിൽ എത്തിയിരുന്നു.

വി. കുഞ്ഞികൃഷ്ണൻ പത്രിക സമർപ്പിക്കാൻ എത്തുന്നതിൻ്റെ ഭാഗമായി പയ്യന്നൂരിൽ കനത്ത സുരക്ഷയൊരുക്കിയിരുന്നു. വി. കുഞ്ഞികൃഷ്ണൻ്റെ സംഘാടക സമിതി ഓഫീസ് പൊളിച്ചു നീക്കിയതിൻ്റെ തർക്കം മണ്ഡലത്തിൽ നിലനിൽക്കുന്നുണ്ട്. വി. കുഞ്ഞികൃഷ്ണനായിയു ഡി. എഫ് പ്രവർത്തകരെഴുതിയ ചുമരുകൾ വെള്ളയടിച്ചു എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി ഐ മധുസൂദനൻ്റെ പേരിലെഴുതിയെന്നും പരാതിയുണ്ട്.