വി. കുഞ്ഞികൃഷ്ണൻ വന്നാൽ ഇരുകൈയ്യും നീട്ടി സ്വീകരിക്കും : കെ. സുധാകരൻ എം.പി

സ്ഥാനാർത്ഥി നിർണയത്തോടെ സി.പി.എമ്മിൽ പൊട്ടിത്തെറിയുണ്ടായത് ഇടതുപക്ഷത്തിന് തിരിച്ചടിയാണെന്ന് കെ. സുധാകരൻ എം.പി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അണികൾ പൊട്ടിത്തെറിക്കുന്നത് ഇടതുപക്ഷത്തിന് തിരിച്ചടിയാണ്. അണികൾ പൊട്ടിത്തെറിക്കുന്നത് ഇടതുപക്ഷത്തിൻ്റെ അസ്ഥി തിത്വം തന്നെ നഷ്ടമാക്കും. 

 

 കണ്ണൂർ : സ്ഥാനാർത്ഥി നിർണയത്തോടെ സി.പി.എമ്മിൽ പൊട്ടിത്തെറിയുണ്ടായത് ഇടതുപക്ഷത്തിന് തിരിച്ചടിയാണെന്ന് കെ. സുധാകരൻ എം.പി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അണികൾ പൊട്ടിത്തെറിക്കുന്നത് ഇടതുപക്ഷത്തിന് തിരിച്ചടിയാണ്. അണികൾ പൊട്ടിത്തെറിക്കുന്നത് ഇടതുപക്ഷത്തിൻ്റെ അസ്ഥി തിത്വം തന്നെ നഷ്ടമാക്കും. 

പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ഭാര്യപി.കെ ശ്യാമള നാണവും മാനവുമുണ്ടെങ്കിൽ മത്സരിക്കരുത്. മത്സരിച്ചാൽ ജനങ്ങൾ കാർക്കിച്ച് തുപ്പുന്ന അവസ്ഥയുണ്ടാകും. പി.കെ ശശി സ്വതന്ത്രനായി മത്സരിക്കുന്നുണ്ടെങ്കിൽ കോൺഗ്രസിന് പരിഗണിക്കേണ്ടിവരും. പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണൻ കോൺഗ്രസിലേക്ക് വന്നാൽ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും. താൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും കെ. സുധാകരൻ പറഞ്ഞു.