തിരുവനന്തപുരം സിപിഐഎം ജില്ലാ സെക്രട്ടറിയായി വി ജോയ് തുടരും

തിരുവനന്തപുരം സിപിഐഎം ജില്ലാ സെക്രട്ടറിയായി വി ജോയ് തുടരും. നിലവിൽ സംസ്ഥാന കമ്മിറ്റി അംഗവും വർക്കല എംഎൽഎയുമാണ്‌.

 

തിരുവനന്തപുരം: തിരുവനന്തപുരം സിപിഐഎം ജില്ലാ സെക്രട്ടറിയായി വി ജോയ് തുടരും. നിലവിൽ സംസ്ഥാന കമ്മിറ്റി അംഗവും വർക്കല എംഎൽഎയുമാണ്‌.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂർ പഞ്ചായത്ത്‌ പ്രസിഡന്റ്, രണ്ടുതവണ ചിറയൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, കേരള സർവകലാശാല സെനറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌.

അതേസമയം ജില്ലാ കമ്മിറ്റിയിൽ എട്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. ജി സ്റ്റീഫൻ, വി കെ പ്രശാന്ത്, ഒ എസ് അംബിക, ആര്യ രാജേന്ദ്രൻ, ആർ പി ശിവജി, ഷീജ സുദേവ്, വി അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് പുതുമുഖങ്ങൾ.