വി ഡി സതീശന്‍ ഉത്തരവാദിത്വം കൃത്യമായി വിനിയോഗിച്ചു, പിന്തുണയുമായി കെ എം ഷാജി
102സീറ്റുകള്‍ നല്‍കിയ ജനങ്ങളോട് യുഡിഎഫ് പ്രതിബദ്ധത കാണിക്കണമെന്നും ഷാജി പറഞ്ഞു.
ഇനി അനാവശ്യമായ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ പാടില്ല.
മുഖ്യമന്ത്രിയെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പോര് രൂക്ഷമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന് പിന്തുണയുമായി മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ കെ എം ഷാജി. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് വി ഡി സതീശന്‍ കൊള്ളാമെന്ന എഐസിസി നിഗമനം ശരിയാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. അദ്ദേഹത്തെ നിയോഗിച്ച ഉത്തരവാദിത്തം നേരാം വണ്ണം വിനിയോഗിച്ചു എന്നതിന്റെ തെളിവാണ് യുഡിഎഫിന്റെ വലിയ വിജയം. ഇനി അനാവശ്യമായ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. 102സീറ്റുകള്‍ നല്‍കിയ ജനങ്ങളോട് യുഡിഎഫ് പ്രതിബദ്ധത കാണിക്കണമെന്നും ഷാജി പറഞ്ഞു.
മന്ത്രി സ്ഥാനം സംബന്ധിച്ച് ഒരു തര്‍ക്കത്തിന് ലീഗ് ഇല്ലെന്നും കെഎം ഷാജി വ്യക്തമാക്കി. സ്റ്റാറ്റസ്‌കോ നിലനിര്‍ത്തുക എന്നതാണ് പ്രധാനം. അതിനപ്പുറത്തേക്ക് ഒരു ഡിമാന്‍ഡ് ലീഗ് ഉന്നയിക്കില്ല, ഈ ഗംഭീര വിജയത്തിന്റെ മറവില്‍ ഒരു പുതിയ ഡിമാന്‍ഡും ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്നും ഷാജി പറഞ്ഞു. എസ്എന്‍ഡിപി നേതാവ് വെള്ളാപ്പപ്പള്ളി നടേശന്റെ വിമര്‍ശനം യുഡിഎഫിന് ഗുണകരമായി. സമൂഹത്തെ ബാധിക്കുന്ന, മനുഷ്യനെ ബാധിക്കുന്ന ഏതു വിഷയമാണ് വെള്ളാപ്പള്ളി ഏറ്റെടുത്തിട്ടുള്ളത്. ലീഗ് ജനങ്ങളുടെ കൂടെ നിന്നപ്പോള്‍ ജനം ഒന്നിച്ചു ലീഗിന്റെ കൂടെ നിന്നുവെന്നും ഷാജി പറഞ്ഞു.