ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബര്‍ വിമാനം തകര്‍ന്നുവീണു ; എട്ടു പേര്‍ കൊല്ലപ്പെട്ടു
ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബര്‍ വിമാനം തകര്‍ന്നുവീണു ; എട്ടു പേര്‍ കൊല്ലപ്പെട്ടു
സാധാരണ നിലയില്‍ അഞ്ച് അംഗ ക്രൂ ആണ് ബി52 ബോംബര്‍ വിമാനത്തിലുണ്ടാവാറുള്ളത്.
Jun 16, 2026, 06:00 IST
1040 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബര്‍ വിമാനം തകര്‍ന്നുവീണു. അമേരിക്കന്‍ വ്യോമസേനയുടെ സബ് സോണിക് ശേഷിയുള്ള ബി52 സ്ട്രാറ്റോഫോര്‍ട്രെസ് ബോംബര്‍ വിമാനമാണ് കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്‌സ് വ്യോമസേനാ താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീണത്.
അപകടം നടന്നയുടന്‍ തന്നെ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നതായും നിലവില്‍ അവിടെ രക്ഷാപ്രവര്‍ത്തനങ്ങളും തുടര്‍നടപടികളും പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധാരണ നിലയില്‍ അഞ്ച് അംഗ ക്രൂ ആണ് ബി52 ബോംബര്‍ വിമാനത്തിലുണ്ടാവാറുള്ളത്.1040 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.