ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ കുറവ് ; അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കാൻ മന്ത്രിയുടെ നിർദേശം

 ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം കുറഞ്ഞതിൽ അസ്വാഭാവികതയുണ്ടോ എന്ന് അന്വേഷിക്കാൻ ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്താൻ എഡിജിപി പി. വിജയനോടും ദേവസ്വം ബോർഡിനോടുമാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

 

 പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം കുറഞ്ഞതിൽ അസ്വാഭാവികതയുണ്ടോ എന്ന് അന്വേഷിക്കാൻ ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്താൻ എഡിജിപി പി. വിജയനോടും ദേവസ്വം ബോർഡിനോടുമാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണവും യഥാർത്ഥത്തിൽ ദർശനത്തിന് എത്തിയവരുടെ എണ്ണവും തമ്മിൽ വലിയ അന്തരം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ പരിശോധനയ്ക്ക് മന്ത്രി ഉത്തരവിട്ടത്. വിർച്വൽ ക്യൂ വഴി പ്രതിദിനം 66,000 പേർക്കാണ് ശബരിമലയിൽ ദർശനത്തിന് അവസരമുള്ളത്. ജനുവരി 9 വരെയുള്ള എല്ലാ ദിവസങ്ങളിലേക്കും വിർച്വൽ ക്യൂ ബുക്കിങ് ഇതിനകം പൂർത്തിയായിട്ടുണ്ട്. ബുക്കിങ് പൂർണമായിരുന്നിട്ടും വ്യാഴാഴ്ച (നവംബർ 19) 46,603 തീർത്ഥാടകർ മാത്രമാണ് സന്നിധാനത്തെത്തിയത്. ബുധനാഴ്ചയാകട്ടെ (നവംബർ 18) 37,000 പേർ മാത്രമാണ് ദർശനം നടത്തിയത്.