ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ട്, സ്വർണ്ണം പൂശാനുള്ള തീരുമാനങ്ങൾ ദേവസ്വം ബോർഡിന്റേതാണ് ; കടകംപള്ളി സുരേന്ദ്രന്റെ മൊഴി പുറത്ത്
Dec 30, 2025, 15:03 IST
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക വഴിത്തിരിവ്. സ്വർണ്ണം പൂശാനുള്ള തീരുമാനങ്ങൾ ദേവസ്വം ബോർഡിന്റേതാണെന്നും തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ മൊഴി നൽകി.
എസ്ഐടിക്ക് നൽകിയ മൊഴിയിലെ പ്രധാന കാര്യങ്ങൾ
ശബരിമലയിൽ സ്വർണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും സർക്കാർ തലത്തിൽ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഫയൽ നീക്കങ്ങളൊന്നും വകുപ്പിൽ നടന്നിട്ടില്ല. ഈ വിഷയത്തിൽ എടുത്ത തീരുമാനങ്ങളെല്ലാം ദേവസ്വം ബോർഡിന്റേത് മാത്രമാണെന്നും അദ്ദേഹം മൊഴി നൽകി.