പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് പ്രകൃതി വിരുദ്ധ പീഡനം ; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
13 കാരനായ കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്.
Sep 4, 2024, 07:51 IST
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. യുപിയിലെ ബിജ്‌നോര്‍ ജില്ലക്കാരനായ സാഖിബ് ആണ് അറസ്റ്റിലായത്.
13 കാരനായ കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മദ്രസയില്‍ താമസിച്ചുവരികയായിരുന്നു കുട്ടി. പീഡനത്തെ കുറിച്ച് പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി കുട്ടി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.