വൈവിധ്യത്തിൽ ഐക്യം: കോഴിക്കോട് പാർസി ക്ഷേത്രത്തിൽ സന്ദർശനം നടത്തി വിവിധ മത നേതാക്കൾ 

നഗരത്തിലെ വിവിധ മത സാമുദായിക നേതാക്കളുടെ കൂട്ടായ്മയായ മിഷിൻ്റെ ( മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി ) നേതൃത്വത്തിൽ മിഠായി തെരുവിലെ പാർസി ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും സംവദിക്കുകയും ചെയ്തു.
 

കോഴിക്കോട് :നഗരത്തിലെ വിവിധ മത സാമുദായിക നേതാക്കളുടെ കൂട്ടായ്മയായ മിഷിൻ്റെ ( മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി ) നേതൃത്വത്തിൽ മിഠായി തെരുവിലെ പാർസി ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും സംവദിക്കുകയും ചെയ്തു.സി എസ് ഐ മലബാർ മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. റോയ്‌സ് മനോജ് വിക്ടർ, ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ , കോഴിക്കോട് മൊയ്തിൻ പള്ളി ചീഫ് ഇമാം ഹുസൈൻ മടവൂർ രാമകൃഷ്ണ മിഷനിലെ സ്വാമി നരസിംഹാനന്ദ ഇംഗ്ലീഷ് പള്ളി വികാരി റവ. . ഡോ ടി ഐ ജെയിംസ്, ആർ. ജയന്ത് കുമാർ, എസ് എൻ ഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി , മിഷ് കോർഡിനേറ്റർ മുസ്തഫ മുഹമ്മദ്, പി കെ കൃഷ്‌ണനുണ്ണി രാജ,സന്നാഫ് പാലക്കണ്ടി, നസീർ ഹുസൈൻ, എ വി ഫർദിസ്, സുബൈർ കൊളക്കാടൻ എന്നിവർ സംബന്ധിച്ചു.

പാർസി ടെമ്പിൾ ട്രസ്റ്റിമാരായ സുബിൻ മാർഷൽ, ജാസ്മിൻ സുബിൽ എന്നിവർകോഴിക്കോട്ടെ പാർസി ചരിത്രം ഹ്രസ്വമായി വിശദീകരിച്ചു. ആർ. ജയന്ത് കുമാർ സ്വാഗതം പറഞ്ഞു. സുധീഷ് കേശവപുരി സുബിൻ മാർഷലിനെ കോഴിക്കോട് മത സമുദായ നേതൃത്വങ്ങൾക്ക് വേണ്ടി പൊന്നാടയണിയിച്ച് ആദരിച്ചു.മുസ്തഫ മുഹമ്മദ്‌ കൃതജ്ഞത പറഞ്ഞു.ചടങ്ങിൽ ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടർ, ഹുസൈൻ മടവൂർ, എന്നിവർ പങ്കെടുത്തു .