കെഎസ്ഇബിയിൽ യൂണിയൻ രാജ്, കേരളം നേരിടുന്നത് സമാനതകളില്ലാത്ത ഊർജപ്രതിസന്ധി : വെള്ളാപ്പള്ളി നടേശൻ
സംസ്ഥാനം രൂക്ഷമായ ഊർജപ്രതിസന്ധിയാണ് നേരിടുന്നതെന്നും കെ.എസ്.ഇ.ബിയിലെ യൂണിയൻ രാജാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘യോഗനാദ’ത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹം സർക്കാരിനെയും യൂണിയനുകളെയും രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. യൂണിയൻകാരുടെ ആധിപത്യം അവസാനിപ്പിക്കാനുള്ള ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെ.പി.സി.സി. പ്രസിഡന്റ് പദവി ഒഴിഞ്ഞു പൂർണ്ണമായും വൈദ്യുതി വകുപ്പിന്റെ ചുമതലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുഖപ്രസംഗം നിർദ്ദേശിക്കുന്നു. മുൻകാലങ്ങളിൽ ആണവോർജ നിലയങ്ങൾക്കും പുതിയ ജലവൈദ്യുത പദ്ധതികൾക്കുമെതിരായി കേരളത്തിൽ നടന്ന സമരങ്ങളാണ് ഇന്നത്തെ ഈ ദുർവിധിക്ക് കാരണമെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട്ടിൽ കൽപ്പാക്കത്തും കൂടംകുളത്തുമായി 1,220 മെഗാവാട്ടിന്റെ രണ്ട് ആണവനിലയങ്ങൾ വിജയകരമായി നിർമ്മിച്ചപ്പോൾ കേരളം സമരങ്ങളുടെ പിന്നിൽ പോയി. കെ.എസ്.ഇ.ബി.യെ നേരെയാക്കാൻ ശ്രമിച്ച ഡോ. ബി. അശോക് എന്ന മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന് നേരിടേണ്ടി വന്ന അനുഭവങ്ങളും യൂണിയൻ സ്വാധീനത്തിന് ഉദാഹരണമാണ്.
കേന്ദ്ര സർക്കാരിന്റെ ഗാർഹിക സൗരോർജ പദ്ധതി കേരളത്തിൽ നന്നായി നടക്കുന്നുണ്ടെങ്കിലും, ഉത്പാദിപ്പിക്കുന്ന 1,800 മെഗാവാട്ട് വൈദ്യുതിയുടെ നാലിലൊന്നുപോലും ശേഖരിക്കാൻ സംവിധാനമില്ലാത്തത് വലിയ വീഴ്ചയാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഈ ഊർജപ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ദീർഘവീക്ഷണത്തോടെയുള്ള കടുത്ത തീരുമാനങ്ങൾ വേണ്ടിവരുമെന്നും ആണവോർജ നിലയം ഉൾപ്പെടെയുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കണമെന്നും മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു.