മാതാ അമൃതാനന്ദമയി മഠവും അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസും സന്ദർശിച്ച് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്

കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് മാതാ അമൃതാനന്ദമയി മഠത്തിലെത്തി. പത്നി നീതാ സേത്തുമായി ആശ്രമത്തിലെത്തിയ അദ്ദേഹത്തെ മുതിർന്ന സംന്യാസിമാരും

 

അമൃതപുരി (കൊല്ലം): കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് മാതാ അമൃതാനന്ദമയി മഠത്തിലെത്തി. പത്നി നീതാ സേത്തുമായി ആശ്രമത്തിലെത്തിയ അദ്ദേഹത്തെ മുതിർന്ന സംന്യാസിമാരും ആശ്രമ അന്തേവാസികളും കോളേജ് അധികൃതരും ചേർന്ന് സ്വീകരിച്ചു.

സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയെ നേരിൽ കാണാൻ എത്തിയ അദ്ദേഹം കൂടിക്കാഴ്ചയ്ക്കുശേഷം ആശ്രമവും അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസും സന്ദർശിച്ചു.

അമൃതപുരി ക്യാമ്പസിലെത്തി ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവേഷണ ലാബുകളും സെന്ററുകളും സന്ദർശിച്ച അദ്ദേഹം സർവ്വകലാശാലാ അധികൃതരുമായും വിവിധ ലാബുകളുടെയും സെന്ററുകളുടെയും പ്രതിനിധികളുമായി സംവദിച്ച ശേഷമാണ് മടങ്ങിയത്.