താമരശേരി ചുരത്തിലെ കൊക്കയില്‍ അജ്ഞാത മൃതദേഹം
താമരശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
Updated: Mar 27, 2026, 11:03 IST
അത്തോളി കൊളത്തൂർ സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക വിവരം.
കോഴിക്കോട്: താമരശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
അത്തോളി കൊളത്തൂർ സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക വിവരം. താമരശേരി പോലീസും കല്‍പ്പറ്റയില്‍ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു. പോലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.