കോലഞ്ചേരിക്ക് സമീപം കുളത്തില്‍ ദിവസങ്ങള്‍ പഴക്കമുള്ള അജ്ഞാത മൃതദേഹം
കോലഞ്ചേരിക്ക് സമീപം കുളത്തില്‍ ദിവസങ്ങള്‍ പഴക്കമുള്ള അജ്ഞാത മൃതദേഹം
അസഹനീയമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുളത്തില്‍ മൃതദേഹം പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്.
Aug 12, 2026, 06:12 IST
പാന്‍കോട് കരട്ടേക്കുഴിവേലില്‍ പൗലോസിന്റെ കൃഷിയിടത്തില്‍ ജലസേചനത്തിന് ഉപയോഗിക്കുന്ന കുളത്തിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
എറണാകുളം കോലഞ്ചേരിക്ക് സമീപം പാങ്കോട് കുളത്തില്‍ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം. പുരുഷന്റേതെന്നു സംശയം. പാന്‍കോട് കരട്ടേക്കുഴിവേലില്‍ പൗലോസിന്റെ കൃഷിയിടത്തില്‍ ജലസേചനത്തിന് ഉപയോഗിക്കുന്ന കുളത്തിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
അസഹനീയമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുളത്തില്‍ മൃതദേഹം പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. പുത്തന്‍കുരിശ് പോലീസും ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റും സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ ഇതുവരെ തിരിച്ചു അറിഞ്ഞിട്ടില്ല. സമീപത്തെ മിസ്സിംഗ് കേസുകള്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണ് പോലിസ്.