കേരളത്തില്‍ നിന്ന് പോയ ടൂറിസ്റ്റ് ബസില്‍ അധോലോക കുറ്റവാളി ദാവൂദിന്റെ സ്റ്റിക്കര്‍; മംഗ്‌ളൂരുവില്‍ പോലീസ് കസ്റ്റഡിയിലെടുത്തു

കേരളത്തില്‍ നിന്ന് കോളേജ് വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്കായി പോയ ബസാണ് പൊലീസ് പിടിച്ചെടുത്തത്.

 

'ദാവൂദ്, റൈസ് ഓഫ് എ ഡോണ്‍' എന്ന സ്റ്റിക്കറാണ് ബസില്‍ പതിച്ചിരുന്നത്.


കേരളത്തില്‍ നിന്ന് പോയ ടൂറിസ്റ്റ് ബസ് മംഗ്‌ളൂരു പൊലീസ് പിടികൂടി. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച ബസാണ് ചിക്കമഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്.'ദാവൂദ്, റൈസ് ഓഫ് എ ഡോണ്‍' എന്ന സ്റ്റിക്കറാണ് ബസില്‍ പതിച്ചിരുന്നത്.


കേരളത്തില്‍ നിന്ന് കോളേജ് വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്കായി പോയ ബസാണ് പൊലീസ് പിടിച്ചെടുത്തത്. ചിക്കമഗളൂരു പട്ടണത്തിലെ ബൊലാരാമേശ്വര ക്ഷേത്രത്തിന് സമീപമുള്ള സ്ഥലത്ത് ബസ് എത്തിയതോടെയാണ് വിവാദം ആരംഭിച്ചത് . സ്റ്റിക്കറുകള്‍ ശ്രദ്ധയില്‍പ്പെട്ട ഹിന്ദു സംഘടനകളുടെ പ്രവര്‍ത്തകര്‍ വാഹനം നിര്‍ത്തി ഡ്രൈവറെയും ക്ലീനറെയും ചോദ്യം ചെയ്തു.

അധോലോക കുറ്റവാളിയെ പ്രകീര്‍ത്തിക്കുന്നതാണ് സ്റ്റിക്കറിലെ വാക്കുകള്‍ എന്ന് ആരോപിച്ച് പ്രദേശത്തെ സംഘടനാ നേതാക്കളും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി ബസും രേഖകളും കസ്റ്റഡിയിലെടുത്തു. സ്റ്റിക്കറിലെ എഴുത്ത് മറച്ചശേഷം താക്കീത് നല്‍കി ബസ് വിട്ടയച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.