പെണ്‍സുഹൃത്തുമായുള്ള വിവാഹത്തെ വല്യച്ഛന്‍ എതിര്‍ത്തു; കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
പെണ്‍സുഹൃത്തുമായുള്ള വിവാഹത്തെ വല്യച്ഛന്‍ എതിര്‍ത്ത പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിലായി.അയ്യപ്പൻകാവ് സ്വദേശിയായ അഭിജിത്ത് (32) ആണ് പോലീസിന്റെ പിടിയിലായത്.
വിവാഹ മോചിതയായ പെണ്‍സുഹൃത്തിനെ കല്യാണം കഴിക്കണമെന്ന ആഗ്രഹം അഭിജിത്ത് വീട്ടില്‍ പറഞ്ഞെങ്കിലും വല്യച്ഛന്‍ വലിയ എതിര്‍പ്പ് ഉയര്‍ത്തുകയായിരുന്നു.
എറണാകുളം: പെണ്‍സുഹൃത്തുമായുള്ള വിവാഹത്തെ വല്യച്ഛന്‍ എതിര്‍ത്ത പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിലായി.അയ്യപ്പൻകാവ് സ്വദേശിയായ അഭിജിത്ത് (32) ആണ് പോലീസിന്റെ പിടിയിലായത്.
തന്റെ വിവാഹാലോചനയെ വല്യച്ഛൻ എതിർത്തതാണ് അക്രമത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.വിവാഹ മോചിതയായ പെണ്‍സുഹൃത്തിനെ കല്യാണം കഴിക്കണമെന്ന ആഗ്രഹം അഭിജിത്ത് വീട്ടില്‍ പറഞ്ഞെങ്കിലും വല്യച്ഛന്‍ വലിയ എതിര്‍പ്പ് ഉയര്‍ത്തുകയായിരുന്നു.
ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വല്യച്ഛന്‍ കടയിലേക്ക് പോകുന്നത് ശ്രദ്ധാ പൂര്‍വം നിരീക്ഷിച്ചുകൊണ്ടിരുന്ന പ്രതി കാറെടുത്ത് പിന്നാലെ പോകുകയായിരുന്നു. ഭയപ്പെടുത്തുക മാത്രമായിരുന്നില്ല വല്യച്ഛനെ കൊലപ്പെടുത്തുക തന്നെയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. പരുക്കേറ്റ മധ്യവയസ്‌കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്‌തെന്നാണ് വിവരം.