പാലക്കാട് അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു

മദ്യലഹരിയില്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു.വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരില്‍ ശെന്തില്‍കുമാര്‍ (45) ആണ് മരിച്ചത്.

 

സംഘര്‍ഷത്തിനിടെ ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച്‌ പ്രഭാകരൻ ശെന്തില്‍ കുമാറഇന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രഭാകരൻ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു

പാലക്കാട്: മദ്യലഹരിയില്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു.വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരില്‍ ശെന്തില്‍കുമാര്‍ (45) ആണ് മരിച്ചത്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.സംഭവത്തില്‍ സെന്തില്‍ കുമാറിന്റെ സഹോദരിയുടെ മകന്‍ പ്രഭാകരനെ (33) കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു.

 ഇരുവരും ഒന്നിച്ചാണ് മദ്യപിച്ചത്. അതിനുശേഷം ഒന്നിച്ച്‌ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിനിടെ ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച്‌ പ്രഭാകരൻ ശെന്തില്‍ കുമാറഇന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രഭാകരൻ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.