മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നു

ഹൈക്കമാന്‍ഡുമായി എല്ലാം സംസാരിച്ചു.

 

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം നീളുമ്പോഴും വലിയ പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ്സിലെ മൂന്ന് ചേരിയും.

കേരള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡില്‍ ധാരണ. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മത്സരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം നീളുമ്പോഴും വലിയ പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ്സിലെ മൂന്ന് ചേരിയും.

ഹൈക്കമാന്‍ഡുമായി എല്ലാം സംസാരിച്ചു. പാര്‍ട്ടി യുക്തമായ തീരുമാനമെടുക്കും. അത് എല്ലാവരും അംഗീകരിക്കും. ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.