സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് സൂചിക ഉയരുന്നു; മൂന്നാറില്‍ അതീവ ജാഗ്രത
അള്‍ട്രാ വയലറ്റ് സൂചിക ഉയര്‍ന്ന സാഹചര്യത്തിൽ മൂന്നാര്‍ ഉള്‍പ്പെടെ കേരളത്തിലെ നാല് പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചു.ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാ വയലറ്റ് തീവ്രത മൂന്നാറിലാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നാറില്‍ യു വി സൂചിക ഒന്‍പതാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞദിവസം മൂന്നാറില്‍ യു വി സൂചിക എട്ടായിരുന്നു.
തിരുവനന്തപുരം: അള്‍ട്രാ വയലറ്റ് സൂചിക ഉയര്‍ന്ന സാഹചര്യത്തിൽ മൂന്നാര്‍ ഉള്‍പ്പെടെ കേരളത്തിലെ നാല് പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചു.ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാ വയലറ്റ് തീവ്രത മൂന്നാറിലാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നാറില്‍ യു വി സൂചിക ഒന്‍പതാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞദിവസം മൂന്നാറില്‍ യു വി സൂചിക എട്ടായിരുന്നു. യുവി സൂചിക 11-ലേക്ക് എത്തിയാല്‍ മൂന്നാറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടിവരും. പകല്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും.
കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ യു വി സൂചിക എട്ടില്‍ തുടരുകയാണ്. കണ്ണൂരിലെ ധര്‍മ്മടം അടക്കമുള്ള പ്രദേശങ്ങളിലെ യു വി സൂചിക എട്ടില്‍ നിന്നും അഞ്ചായി കുറഞ്ഞിട്ടുണ്ട്. ഒരു പ്രത്യേകസ്ഥലത്തും സമയത്തും സൂര്യതാപത്തില്‍നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണത്തിന്റെ അളവാണ് യു വി സൂചിക. ഉയര്‍ന്ന അളവില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ കൊള്ളുന്നത് കാഴ്ചയെ പ്രതികൂലമായി ബാധിക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന ജോലികള്‍ പരമാവധി ഒഴിവാക്കണമെന്നും, സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.