മൂന്നാർ ഉൾപ്പെടെ മൂന്നിടങ്ങളിൽ ഉയർന്ന അൾട്രാ വയലറ്റ് സൂചിക; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
ഇടുക്കി പാലക്കാട് മലപ്പുറം ജില്ലകളിലാണ് ഉയർന്ന അൾട്രാ വയലറ്റ് സൂചിക കാട്ടുന്നത്
Mar 14, 2025, 13:43 IST

അൾട്രാ വയലറ്റ് സൂചികയും ഉയരുന്നുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ചൂടും . അൾട്രാ വയലറ്റ് സൂചികയും ഉയരുന്നുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇടുക്കി പാലക്കാട് മലപ്പുറം ജില്ലകളിലാണ് ഉയർന്ന അൾട്രാ വയലറ്റ് സൂചിക കാട്ടുന്നത്. ഇടുക്കിയിൽ മൂന്നാറിലും, പാലക്കാട് തൃത്താലയിലും മലപ്പുറത്ത് പൊന്നാനിയിലുമാണ് ഉയർന്ന അൾട്രാ വയലറ്റ് സൂചിക കാട്ടുന്നത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.