യുജിസി നെറ്റ് ഡിസംബർ 2025: അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു

യുജിസി നെറ്റ് ഡിസംബർ 2025 സെഷൻ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി . പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടലായ ugcnet.nta.nic.in സന്ദർശിച്ച് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

നിലവിൽ ഡിസംബർ 31-ന് പരീക്ഷ നിശ്ചയിച്ചിട്ടുള്ളവർക്കുള്ള രേഖകളാണ് ലഭ്യമാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന ജനുവരി 2, 3, 5, 6, 7 തീയതികളിൽ പരീക്ഷയുള്ളവർക്ക് അതാത് സമയങ്ങളിൽ വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കുമെന്ന് എൻടിഎ അറിയിച്ചു.

ഹാൾ ടിക്കറ്റിലെ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടാവുകയോ ഡൗൺലോഡ് ചെയ്യുന്നതിൽ പ്രയാസം നേരിടുകയോ ചെയ്താൽ 011-40759000 എന്ന നമ്പറിലോ ugcnet@nta.ac.in എന്ന ഇമെയിലിലോ പരീക്ഷാർത്ഥികൾക്ക് ബന്ധപ്പെടാം.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം

    ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in സന്ദർശിക്കുക.
    ഹോംപേജിലെ ‘UGC NET December 2025 Admit Card’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകുക.
    സെക്യൂരിറ്റി പിൻ നൽകി ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക.
    സ്ക്രീനിൽ തെളിയുന്ന അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.