വിഴിഞ്ഞത് യുഡിഎഫിന്റെ ജയം ഒട്ടേറെ കടമ്പകള്‍ അതിജീവിച്ച്

 

വിമതന്‍ വെല്ലുവിളിയുയര്‍ത്തിയിട്ടും വിജയിച്ചു കയറാന്‍ സുധീര്‍ ഖാനായി.

 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ എച്ച് സുധീര്‍ ഖാനാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.83 വോട്ടിനാണ് വിജയിച്ചത്.

എല്ലാവരും ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു വിഴിഞ്ഞത്തേത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജസ്റ്റിന്‍ ഫ്രാന്‍സിസ് വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മരിച്ചതിനെ തുടര്‍ന്നാണ് വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. മാറ്റിവെച്ച തെരഞ്ഞെടുപ്പ് ജനുവരി 12നാണ് നടന്നത്.

13305 വോട്ടര്‍മാരുള്ള വാര്‍ഡില്‍ 8912 വോട്ടുകളാണ് പോള്‍ ചെയ്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ എച്ച് സുധീര്‍ ഖാനാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.83 വോട്ടിനാണ് വിജയിച്ചത്. വിമതന്‍ വെല്ലുവിളിയുയര്‍ത്തിയിട്ടും വിജയിച്ചു കയറാന്‍ സുധീര്‍ ഖാനായി.
2902 വോട്ടുകളാണ് കെ എച്ച് സുധീര്‍ ഖാന്‍ നേടിയത്. രണ്ടാമതെത്തിയ എല്‍ഡിഎഫിന്റെ എന്‍ നൗഷാദ് 2819 വോട്ടുകളാണ് നേടിയത്. അതേ സമയം ബിജെപിയുടെ സര്‍വ്വശക്തിപുരം ബിനു 2437 വോട്ടുകള്‍ നേടി. കുത്തനെ വോട്ട് ഉയര്‍ത്താന്‍ ബിജെപിക്കായി.
കോണ്‍ഗ്രസ് വിമതനായ ഹിസാന്‍ ഹുസൈന്‍ 494 വോട്ട് നേടി. യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജോസഫും മുന്നണിയോട് ഇടഞ്ഞ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചിരുന്നു. ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിജയമൂര്‍ത്തി 65 വോട്ടുകള്‍ നേടി. സ്വന്തം പാളയത്തില്‍ നിന്ന് ഈ രണ്ട് സ്ഥാനാര്‍ത്ഥികളും ഉയര്‍ത്തിയ വെല്ലുവിളികളെയാണ് സുധീര്‍ഖാന്‍ മറികടന്നത്.

എല്‍ഡിഎഫിനും വിമതനുണ്ടായിരുന്നു. മുന്‍ കൗണ്‍സിലര്‍ എന്‍ എ റഷീദാണ് വിമതസ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. റഷീദ് 118 വോട്ട് നേടി.