തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ മേല്‍ക്കൈ കൂട്ടായ്മയുടെ വിജയം ; സണ്ണി ജോസഫ്

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് സണ്ണി ജോസഫ് ഉന്നയിച്ചത്

 

വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും കാണാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു കെപിസിസി അധ്യക്ഷന്‍.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ മേല്‍ക്കൈ കൂട്ടായ്മയുടെ വിജയമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ജനങ്ങളും അണികളും സമ്മാനിച്ച വിജയമാണിതെന്നും കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന് നന്ദി പറയുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും കാണാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു കെപിസിസി അധ്യക്ഷന്‍.

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് സണ്ണി ജോസഫ് ഉന്നയിച്ചത്. വാര്‍ഡുകളെ വികൃതമായാണ് സര്‍ക്കാര്‍ വെട്ടിമുറിച്ചത്. വോട്ടര്‍പട്ടികയില്‍ സിപിഐഎം ഒരുപാട് അനര്‍ഹരെ ചേര്‍ത്തു. യുഡിഎഫ് ഈ സര്‍ക്കാരിന്റെ എല്ലാ ജനദ്രോഹനങ്ങളെയും തുറന്നുകാണിച്ചു. ശബരിമലയിലേത് ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമായിരുന്നു. കള്ളന്മാര്‍ കപ്പലില്‍ തന്നെയായിരുന്നു. പക്ഷെ കപ്പിത്താന്മാര്‍ ഇപ്പോഴും പിടിക്കപ്പെടാന്‍ ബാക്കിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ജനങ്ങളുടെ വിധിയെ വിനയത്തോടെ സ്വീകരിക്കുകയാണെന്നും അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.