പൊതുസ്വതന്ത്രര്‍ക്ക് വേണ്ടി യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും ; പി സി വിഷ്ണുനാഥ്

നിയമ സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

 

വലിയ പൊട്ടിത്തെറി നടക്കാന്‍ പോകുന്നത് എല്‍ഡിഎഫിലാണെന്നും വിഷ്ണുനാഥ് പറഞ്ഞു

നിയമസഭ തെരഞ്ഞെടുപ്പില്‍ പൊതുസ്വതന്ത്രര്‍ക്ക് വേണ്ടി യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎല്‍എ. യുഡിഎഫില്‍ നിന്ന് ഇനിയൊരു പൊട്ടിത്തെറി ആരും പ്രതീക്ഷിക്കേണ്ടന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വലിയ പൊട്ടിത്തെറി നടക്കാന്‍ പോകുന്നത് എല്‍ഡിഎഫിലാണെന്നും വിഷ്ണുനാഥ് പറഞ്ഞു. ഇത്തവണ നിയമ സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ 140 സ്ഥാനാര്‍ത്ഥികളും പ്രചാരണത്തിന്റെ ഭാഗമായി ഫീല്‍ഡിലാണെന്നും വിഷ്ണുനാഥ് പറഞ്ഞു. യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പിണക്കങ്ങള്‍ കുറവാണെന്നും പഴയ പോലെ പൊട്ടിത്തെറികളൊന്നും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുറെയധികം ഗോവിന്ദന്മാരും കുഞ്ഞികൃഷ്ണന്‍മാരും സുധാകരന്മാരും ഫലപ്രഖ്യാപനം കഴിയുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് വിഷ്ണുനാഥ് പറയുകയുണ്ടായി.
നിയമസഭ തെരഞ്ഞെടുപ്പിനായി കുണ്ടറയില്‍ പ്രചാരണം തുടങ്ങിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥ്. കുണ്ടറ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എസ് എല്‍ സജികുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി റോബിന്‍ രാധാകൃഷ്ണനുമാണ് മത്സരിക്കുന്നത്.