തളിപ്പറമ്പ് മാവിച്ചേരിയിൽ പോളിങ് ഏജൻ്റുമാർക്ക് ഭക്ഷണവുമായി പോയ യുഡിഎഫ് പ്രവർത്തകർക്ക് മർദ്ദനം ; പിന്നിൽ സിപിഎം പ്രവർത്തകർ എന്ന് ആരോപണം
പോളിംഗ് ഏജന്റുമാർക്ക് ഭക്ഷണവുമായി പോയ യുഡിഎഫ് പ്രവർത്തകരെ ആക്രമിച്ചതായി പരാതി.
മാവിച്ചേരി ഗവ: സ്‌കൂളിൽ ഇന്ന് ഉച്ചയോടെപോളിംഗ് ഏജൻ്റുമാർക്ക് ഭക്ഷണവുമായി ചെന്ന യു.ഡി.എഫ് പ്രവർത്തകരെയാണ് സിപിഎം പ്രവർത്തകർ അക്രമിച്ചതായി പരാതി ഉയർന്നത്.
Apr 9, 2026, 19:27 IST
തളിപ്പറമ്പ്: പോളിംഗ് ഏജന്റുമാർക്ക് ഭക്ഷണവുമായി പോയ യുഡിഎഫ് പ്രവർത്തകരെ ആക്രമിച്ചതായി പരാതി. മാവിച്ചേരി ഗവ: സ്‌കൂളിൽ ഇന്ന് ഉച്ചയോടെപോളിംഗ് ഏജൻ്റുമാർക്ക് ഭക്ഷണവുമായി ചെന്ന യു.ഡി.എഫ് പ്രവർത്തകരെയാണ് സിപിഎം പ്രവർത്തകർ അക്രമിച്ചതായി പരാതി ഉയർന്നത്.
മർദ്ദനത്തിൽ പരിക്കേറ്റ സി.അൻസിർ, കെ.മുഹമ്മദ് റിയാസ്, സി.ഫാത്തിമ, സി.ഇനാസ് എന്നിവരെ തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.